സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായതിന് പിന്നാലെ കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസിലും സര്‍ക്കാരിനെതിരായി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എം.കെ. ദാമോദരന്റെ ഓഫീസ് ഹാജരാകുന്നു. കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷം നേരിടുന്ന ഐ.എന്‍.ടി.യു.സി പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന് വേണ്ടിയാണ് എം.കെ. ദാമോദരന്റെ ഓഫീസ് ഹാജരാകുന്നത്.












