സമസ്ത സമ്മേളനം ഇന്ന് സമാപിക്കും

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍(ആലപ്പുഴ): ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം എന്ന പ്രമേയത്തില്‍ മൂന്നുദിവസമായി ആലപ്പുഴയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷികത്തിന് ഇന്ന് സമാപനം. കിഴക്കിന്റെ വെനീസിനെ ആത്മീയ പ്രഭയാല്‍ അലംകൃതമാക്കിയ കേരളത്തിലെ പരമോന്നത പണ്ഡിതസഭയുടെ മഹാസമ്മേളനത്തില്‍ പങ്കാളികളാകാന്‍ സുന്നി കൈരളി ഇന്ന് ആലപ്പുഴ ബീച്ചിലേക്കൊഴുകും. സമുദായ സമുദ്ധാരണത്തിന്റെ സംഘശക്തിയുടെ സാക്ഷ്യമാവാന്‍ സമാപനസമ്മേളനത്തില്‍ ലക്ഷങ്ങളാണ് ഒഴുകിയെത്തുക. കേരള മുസ്‌ലിംകളുടെ ആത്മീയ അമരക്കാരന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *