ഇന്ത്യയെ ആഗോള നിർമ്മാണ കേന്ദ്രമാക്കുമെന്ന് മോദി

ഇന്ത്യയെ ആഗോള നിർമ്മാണ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാരിന്റെ തീവ്രശമ്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയിൽ മേക്ക് ഇൻ ഇന്ത്യാ വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ യുവാക്കൾക്ക് തൊഴിലവസരം നൽകാനും സ്വയം തൊഴിൽ കണ്ടെത്താനുള്ള അവസരം നൽകാനുമാണ് സർക്കാർ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി തുടങ്ങിയതെന്ന് വാരാഘോഷം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സുഗമമായി ബിസിനസ് ചെയ്യാനുപകരിക്കുന്ന വേദിയാക്കി മെയ്ക്ക് ഇൻ ഇന്ത്യാ വാരാഘോഷ സംഗമത്തെ മാറ്റാനാണ് സർക്കാർ ശ്രമം. ഇന്ത്യ തുറന്നിടുന്ന അതുല്യമായ അവസരങ്ങൾ ലോകത്തിന് മനസിലാക്കി നൽകാനാണ് സർക്കാറിന്റെ ശ്രമം. നിക്ഷേപത്തിന് വളരെയേറെ അനുകൂല സാഹചര്യമുള്ള രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *