സമരക്കാരെ അടിച്ചമര്‍ത്തിയ ഡിസിപിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് എം.എം. ഹസന്‍


പുതുവൈപ്പില്‍ ഐഒസിയുടെ നിര്‍ദിഷ്ട പ്ലാന്റിനെതിരേ സമരം നടത്തിയ സമരസമിതി പ്രവര്‍ത്തകരെ അടിച്ചമര്‍ത്താന്‍ മുന്നില്‍ നിന്ന ഡിസിപി യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍.
സര്‍ക്കാര്‍ നയമാണോ നടപ്പിലാക്കുന്നതെന്നു വ്യക്തമാക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനും ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു.




Sharing is Caring