സമരം തുടരുന്ന കെ.എസ്.ആര്‍.ടിസി ജീവനക്കാരെ പിരിച്ചുവിടുമെന്ന് മന്ത്രി


കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ രംഗത്ത്. കെ.എസ്.ആര്‍.ടിസിയെ തകര്‍ക്കുന്ന തരത്തിലുള്ള സമരത്തില്‍ നിന്നും ജീവനക്കാര്‍ എത്രയും വേഗം പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പല തവണ നോട്ടീസ് നല്‍കിയിട്ടും തിരികെ പ്രവേശിക്കാത്ത 1600 ജീവനക്കാരെ പിരിച്ചു വിടാനുള്ള നടപടികള്‍ ഇടന്‍ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.




Sharing is Caring