സഫിയ വധക്കേസ്: ഒന്നാം പ്രതിക്ക് വധശിക്ഷ


കാസര്‍കോട് : കാസര്‍കോട് സഫിയ വധക്കേസില്‍ ഒന്നാം പ്രതി കെസി ഹംസയ്ക്ക് വധശിക്ഷ. കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയാണ് ഹംസയ്ക്ക് വധശിക്ഷ വിധിച്ചത്. കൂടാതെ ഹംസയ്ക്ക് 10 ലക്ഷം പിഴയും ഭാര്യ മൈമൂനയ്ക്ക് 6 വര്‍ഷം തടവും കോടതി വിധിച്ചു


ഒന്നാം പ്രതി ഗോവയില്‍ കരാറുകാരനായ കാസര്‍കോട് മാസ്തിക്കുണ്ടിലെ കെ.സി ഹംസ, മൂന്നാം പ്രതി ഹംസയുടെ ഭാര്യ മൈമൂന, നാലാം പ്രതി ഹംസയുടെ ബന്ധുവായ അബ്ദുല്ല എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയെയും, അഞ്ചാം പ്രതിയെയും കോടതി വെറുതെ വിട്ടിരുന്നു.


പത്ത് വര്‍ഷം മുമ്പാണ് കുടകില്‍ നിന്ന് വീട്ടുജോലിക്കായി സഫിയയെ കൊണ്ടുവന്നത്. അന്ന് 13 വയസായിരുന്നു സഫിയയുടെ പ്രായം. പിന്നീട് ഇവിടെനിന്ന് ഹംസ തന്റെ ഗോവയിലുള്ള വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.

ഗോവയിലുള്ള വീട്ടില്‍ വച്ച് സഫിയയെ കൊന്ന ശേഷം ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറിലിട്ട് പണി നടക്കുകയായിരുന്ന ഡാം സൈറ്റില്‍ കുഴിച്ചിടുകയായിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അന്യായമായി തടങ്കലില്‍വയ്ക്കല്‍, ബാലപീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്.



Sharing is Caring