സന്ദർശക വിസയുടെ മറവിൽ അനാശാസ്യം


ജോലി അന്വേഷിക്കാനെന്ന പേരില്‍ സന്ദര്‍ശക വിസയിലൂടെ ഗള്‍ഫിലെത്തിയുള്ള അനാശാസ്യം വ്യാപകമാകുന്നത് കനത്ത സുരക്ഷാ ഭീഷണിക്ക് കാരണമാകുമെന്ന് ആശങ്ക. രാജ്യത്തെ കൊടുംകുറ്റവാളികളില്‍ ചിലരെങ്കിലും ഇതിന്റെ മറവില്‍ വിദേശത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യതയാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്.


കേരളമടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് ലൈംഗിക വ്യാപാരത്തിന് താത്പര്യമുള്ള വനിതകളെ സന്ദര്‍ശക വിസയില്‍ ഗള്‍ഫിലെത്തിക്കുന്നതിന് ഏറെ ഏജന്റുമാരാണ് രംഗത്തുള്ളത്. തിരക്കും പരിശോധനയും കുറവുള്ള തെക്കേ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്നാണ് ഇവരെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കടത്തുന്നത്. പൈസ കൊടുത്താല്‍ യാത്രയ്ക്ക് തടസ്സമില്ലാതാക്കാന്‍ പാകത്തില്‍ ഉദ്യോഗസ്ഥ തലത്തിലും ഇവര്‍ക്ക് കണ്ണികളുണ്ടെന്ന് വ്യക്തമായിട്ടുമുണ്ട്. ഈ സാഹചര്യങ്ങള്‍ ചൂഷണം ചെയ്ത് തീവ്രവാദ – രാജ്യദ്രോഹ പശ്ചാത്തലമുള്ള കുറ്റവാളികള്‍ രക്ഷപ്പെടുമെന്നാണ് അധികൃതരുടെ ആശങ്ക.




Sharing is Caring