സന്തോഷ് പണ്ഡിറ്റ് പുതിയ ലുക്കിൽ,ചിത്രത്തിന് താ‍ഴെ പ്രേക്ഷകരുടെ അഭിനന്ദനപ്രവാഹം

സന്തോഷ് പണ്ഡിറ്റിന്‍റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.മൊട്ടയടിച്ചാണ് സന്തോഷ് പണ്ഡിറ്റിന്‍റെ പുതിയ ലുക്ക്.

തന്‍റെ ഏ‍ഴാമത്തെ ചിത്രത്തിന് വേണ്ടിയാണ് ഇങ്ങിനെ മുടിവെട്ടിയിരിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.പ്രേക്ഷകരുടെ അഭിപ്രായമറിയാൻ താത്പര്യമുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.നിർദേശങ്ങൾക്കും പ്രതികരണങ്ങൾക്കും കാത്തിരിക്കുകയാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

സന്തോഷ് പണ്ഡിറ്റിന്‍റെ തല മൊട്ടയടിച്ച ചിത്രങ്ങൾക്കു താ‍ഴെ പ്രേക്ഷകർ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.കഥാപാത്രങ്ങൾക്കു വേണ്ടി ശരീരവും സ്റ്റൈലും മാറ്റാൻ ആമിറിനും വിക്രത്തിനും മാത്രമല്ല,മലയാളത്തിന്‍റെ സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റിനും പറ്റും എന്നാണ് പ്രേക്ഷകരുടെ പ്രതികരണം

Spread the love

Leave a Reply

Your email address will not be published. Required fields are marked *