സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്കു തിരികെ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍


കേരളത്തില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ . നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന്റെ മോശം ഫോമും സഞ്ജുവിന്റെ ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനവും ആണ് താരത്തിന് പ്രതീക്ഷയ്ക്കു വക നല്‍കുന്നത്.


സഞ്ജുവിനു പുറമെ മുംബൈയില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കും ഇന്ത്യ അവസരം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.




Sharing is Caring