സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം


തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അടുത്ത രണ്ടു ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് വന്നതോടെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.


തുലാവര്‍ഷത്തിന്‍റെ ഭാഗമായി പെയ്യുന്ന മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി പത്ത് വരെയാണ് ശക്തമായ ഇടിമിന്നലിന് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.


തുലാവര്‍ഷത്തിന്‍റെ ഭാഗമായി അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപംകൊണ്ട ശക്തമായ ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്ക്ക് കാരണമായിരിക്കുന്നത്. തെക്കന്‍ ജില്ലകളിലായിരിക്കും മഴ ശക്തമായി ലഭിക്കുക.



Sharing is Caring