സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാസര്‍ഗോഡ് ഉപ്പള സ്വദേശി നഫീസ (74) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളജിലാണ് മരണം.
ജൂലൈ 11 നാണ് നഫീസയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് ശ്വാസകോശ രോഗവും പ്രമേഹവും ഉണ്ടായിരുന്നു. നഫീസയുടെ വീട്ടിലെ എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
കാസര്‍ഗോട്ടെ ആദ്യത്തെ കോവിഡ് മരണമെന്നാണ് ഡിഎംഒ വ്യക്തമാക്കുന്നത്. മൃതദേഹം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്നു സംസ്കരിക്കും.