സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി 16, 17 തീയതികളില്‍ ആശയവിനിമയം നടത്തും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ജൂൺ 16, 17 തീയതികളിൽ ആശയവിനിമയം നടത്തും. രാജ്യത്തെ കൊറോണ വൈറസ് സാഹചര്യം സംബന്ധിച്ചും ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നതിനെക്കുറിച്ചു അദ്ദേഹം മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കും. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ നിലവിൽ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. രോഗബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു. അതിനിടെ 70 ദിവസത്തിലധികം നീണ്ട ലോക്ക്ഡൗണിന് പിന്നാലെ സർക്കാർ പൊതുഗതാഗതത്തിനും ഓഫീസുകളുടെയും മാളുകളുടെയും പ്രവർത്തനത്തിനും അടക്കം അനുമതി നൽകിയിരുന്നു.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്. മെയ് 11 നാണ് ഇതിനുമുമ്പത്തെ വീഡിയോ കോൺഫറൻസ് നടന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *