ജി.എസ്.ടി. റിട്ടേൺ: പരമാവധി പിഴ 10,000-ൽനിന്ന് 500 രൂപയാക്കി

തിരുവന്തപുരം:ജി.എസ്.ടി. കണക്കുകൾ സമർപ്പിക്കാൻ വൈകിയവർക്ക് പിഴയിലും പലിശയിലും ഗണ്യമായ ഇളവുപ്രഖ്യാപിച്ച് ജി.എസ്.ടി. കൗൺസിൽ. അഞ്ചുകോടിരൂപയിൽ താഴെ വിറ്റുവരവുള്ള ചെറുകിടവ്യാപാരികൾക്ക് ജി.എസ്.ടി. റിട്ടേൺ ഫയൽചെയ്യുന്നതിൽ കോവിഡ് കാരണം അനുവദിച്ചിരുന്ന ഇളവുകൾ സെപ്റ്റംബർവരെ നീട്ടി.

ലേറ്റ് ഫീ, പലിശ എന്നിവയിലാണ് ഇളവ്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങൾക്ക് നൽകിയ ഇളവ് മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ റിട്ടേണുകൾക്കും ലഭിക്കും.

2017 ജൂലായ് മുതൽ 2020 ജനുവരിവരെ റിട്ടേൺ ഫയൽചെയ്യാത്തവർക്ക് ലേറ്റ് ഫീയിൽ ഇളവുകൾ അനുവദിച്ച് കുടിശ്ശിക മാപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. നികുതിബാധ്യത ഇല്ലാത്തവർ ലേറ്റ് ഫീ നൽകേണ്ട. മറ്റുള്ളവർക്ക് നിലവിലുള്ള പരാമവധി ലേറ്റ് ഫീസ് 10,000 രൂപയിൽനിന്ന് 500 രൂപയായി കുറച്ചു. ഈ ആനുകൂല്യം ജൂലായ് ഒന്നുമുതൽ ലഭിക്കും. സെപ്റ്റംബർ 30-നകം കുടിശിക റിട്ടേൺ ഫയൽചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം

Spread the love

Leave a Reply

Your email address will not be published. Required fields are marked *