സംസ്ഥാന ഫോറസ്റ്റ് മീറ്റ് ബുധനാഴ്ച


സംസ്ഥാന ഫോറസ്റ്റ് സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് മീറ്റ് നാളെ കണ്ണൂരിലെ വിവിധ ഗ്രൗണ്ടുകളില്‍ ആരംഭിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാങ്ങാട്ടുപറമ്പ് സര്‍ദാര്‍ വല്ലഭായ്പട്ടേല്‍ സ്റ്റേഡിയം, കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ട്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, ഹൈഫൈവ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.


കേരള വനം വകുപ്പിലെ 5 സര്‍ക്കിളുകളിലെ ജീവനക്കാര്‍ക്ക് പുറമേ കേരള ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ജീവനക്കാരടക്കം 800 ഓളം കായികതാരങ്ങള്‍ മാറ്റുരയ്ക്കും. മേളയുടെ ഉദ്ഘാടനം 7 ന് രാവിലെ മന്ത്രി കെ.രാജു നിര്‍വ്വഹിക്കും.


8ന് വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. മേളയിലെ വിജയികള്‍ 2018 ഫിബ്രവരിയില്‍ നടക്കുന്ന അഖിലേന്ത്യാ ഗെയിംസ് മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും. വാര്‍ത്താസമ്മേളനത്തില്‍ ഇ.പ്രദീപ് കുമാര്‍, ശ്രാവണ്‍ കുമാര്‍വര്‍മ്മ, സുനില്‍ പാമാടി, വി.സജികുമാര്‍, സി.വി.രാജന്‍ എന്നിവര്‍ പങ്കെടുത്തു.



Sharing is Caring