സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍: കോഴിക്കോടിന് കിരീടം


സംസ്ഥാന ജൂനിയര്‍ ഫുട്ബോളില്‍ കോഴിക്കോട് ചാമ്ബ്യന്‍മാര്‍. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മലപ്പുറത്തെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് കിരീടം നേടിയത്. ടൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു കോഴിക്കോടിന്റെ വിജയം.


ചൊവ്വാഴ്ച്ച നടന്ന സെമിഫൈനലില്‍ ആലപ്പുഴയെ പരാജയപ്പെടുത്തി മലപ്പുറം ഫൈനലില്‍ കടന്നപ്പോള്‍ തൃശൂരിനെ തോല്‍പ്പിച്ചായിരുന്നു കോഴിക്കോടിന്റെ ഫൈനല്‍ പ്രവേശം. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ വിജയികള്‍ക്ക് ഹസ്സന്‍ഘോഷ് മെമ്മോറിയല്‍ ട്രോഫി സമ്മാനിച്ചു.




Sharing is Caring