ഒരു മുഖ്യമന്ത്രി ഇത്ര സിംപിളാകുമോ; പിണറായിയെ പ്രശംസിച്ച്‌ സൂര്യ


മുഖ്യമന്ത്രി പിണറായി വിജയന്റെ പെരുമാറ്റം തന്നെ ഏറെ അത്ഭുതപ്പെടുത്തയെന്ന് സിനിമാ താരം സൂര്യ. കൊച്ചിയില്‍ നിന്ന് തിരുവന്തപുരത്തേക്കള്ള യാത്രാ മധ്യേ ഇരുവരും കണ്ടുമുട്ടിയിരുന്നു.


തന്റെ കൂടെ പിണറായി വിജയനും യാത്ര ചെയ്യുന്നുണ്ടെന്നറിഞ്ഞ സൂര്യ അദ്ദേഹത്തെ പരിചയപ്പെടാന്‍ ചെന്നു. പരസ്പരം കുശലാന്വേഷണങ്ങള്‍ നടത്തിയാണ് ഇരുവരും പിരിഞ്ഞത്.


ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സിംപിളായി പെരുമാറാന്‍ കഴിയുമോ. സാധാരണ വിവിഐപികള്‍ വിമാനത്തില്‍ ഉണ്ടാകുമ്ബോള്‍ അവര്‍ക്ക് ആദ്യം പോകാന്‍ സാധാരണ യാത്രക്കാരെ തടഞ്ഞു വയ്ക്കാറുണ്ട്. എന്നാല്‍ അദ്ദേഹം പുറത്തിറങ്ങിയത് ഏറ്റവും അവസാനമാണ്. മുഖ്യമന്ത്രിയുടെ ലാളിത്യം എന്നെ അത്ഭുതപ്പെടുത്തി- സൂര്യ പറഞ്ഞു.



Sharing is Caring