റെഡ് മീ നോട്ട് 4, 19 ന് ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ റെഡ് മി നോട്ട് 4 ജനുവരി 19ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. ഇതുവരെ ഉപഭോക്താക്കളെ കീഴടക്കിയ ഷവോമി ഇത്തവണയും നിരവധി നല്ല ഫീച്ചറുകളുമായാണ് ഇന്ത്യയില്‍ വിതരണത്തിനെത്തുന്നത്. ചൈനയിലാണ് റെഡ് മീ നോട്ട് 4 ആദ്യം അവതരിപ്പിച്ചത്. ഫഌപ് കാര്‍ട്ട് വഴിയാണ് ഫോണ്‍ വില്‍പ്പന നടത്തുക

ഡ്യുവല്‍ സിം, 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ, 2.5 ഡി കേര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ എന്നീ സവിശേഷതകളോടെയാണ് റെഡ്മീ നോട്ട് 4 എത്തുന്നത്. വിലയെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, അഞ്ചു മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ,128 ജിബി വരെ ഉയര്‍ത്താവുന്ന സ്‌റ്റോറജ്, രണ്ട് സിംകാര്‍ഡ് സ്ലോട്ടുകള്‍, 4100 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റു സവിശേഷതകള്‍

റെഡ് മി 4 രണ്ടു വേരിയന്റുകളായിട്ടാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ചൈനയില്‍ പുറത്തിറക്കിയിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *