ലെനോവോ പി2 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍


ഏറ്റവും കൂടുതല്‍ സമയം ചാര്‍ജ് നില്‍ക്കുന്ന, വേഗത്തില്‍ ചാര്‍ജാക്കുന്ന സ്മാര്‍ട്‌ഫോണ്‍ ലെനോവോ പി2 വിപണിയിലെത്തി. മൂന്നു ദിവസം വരെ ചാര്‍ജ് നില്‍ക്കുന്ന 5100 എം.എ.എച്ച് ഹൈഡെന്‍ സിറ്റി ബാറ്ററിയാണ് പ്രധാന പ്രത്യേകത. കേവലം 10 മിനിറ്റുകൊണ്ട് 10 മണിക്കൂര്‍ ചാര്‍ജ് ലഭിക്കുന്ന റാപിഡ് ചാര്‍ജര്‍ എന്ന മറ്റൊരു പ്രത്യേകതയുമുണ്ട്. 16999 രൂപയ്ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാണ്.
13.97 സെമി (5.5) ഫുള്‍ ഹൈ ഡെഫിനിഷന്‍ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയും ഏറ്റവും മികച്ച കളര്‍ റിപ്രൊഡക്ഷനും സഹിതമെത്തുന്ന ലെനോവോ ആസ്വാദനം മികവുറ്റതാക്കും. വലിയ സ്‌ക്രീനിന്റെ ദൃശ്യാനുഭവവും സ്മൂത്ത് ഗ്രാഫിക്‌സും ജീവനുള്ള സറൗണ്ട് സൗണ്ടും റെസ്‌പോണ്‍സീവ് ഗെയിംപ്ലേ ഫീച്ചറുകളും സാധ്യമാക്കുന്ന സൂപ്പര്‍ ഇമേഴ്‌സീവ് തിയറ്റര്‍ മാക്‌സ് ടെക്‌നോളജിയാണ് ലെനോവോ പി2 വിലുള്ളത്.




Sharing is Caring