സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും കാ്റ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മലയോരമേഖലകളിലെ റോഡുകള്‍ക്ക് കുറുകേയുള്ള ചെറിയ ചാലുകളിലൂടെ മഴവെള്ളപാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് തടയണം.വൈകീട്ട് 7 മുതല്‍ രാവിലെ 7 വരെ മലയോരമേഖലയില്‍ കൂടിയുള്ള യാത്ര പരിമിതപ്പെടുത്തണം.

മരങ്ങള്‍ക്ക് ചുവട്ടിലും പരിസരത്തും വാഹനം നിര്‍ത്തിയിടുന്നതും ഒഴിവാക്കണം.

തലസ്ഥാനത്തും ജില്ലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 1079, 9495323497, 9995378870, 8281737129, 9495482815

കാസര്‍കോഡ്: 9496419781, 0499-4257700, കണ്ണൂര്‍: 9447016601, 04972713266, വയനാട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *