സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം അഞ്ചായി. അട്ടപ്പാടിയില്‍ വീണ്ടും ഉരുള്‍പൊട്ടി. സംസ്ഥാനത്ത് നാലു ദിവസമായി തുടരുന്ന മഴയുടെ ശക്തി അല്പം കുറഞ്ഞിട്ടുണ്ട്, എന്നാല്‍ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്നുണ്ട്. ഇടുക്കി പൂപ്പാറയില്‍ ബൈക്കില്‍ മരം വീണ് ഒരാള്‍ മരിച്ചു. കൊല്ലം ഇത്തിക്കരയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കിട്ടി. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അടുത്ത ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന റിപ്പോര്‍ട്ട്.













