സംസ്ഥാനത്ത് പാചക വാതക വില കുറഞ്ഞു


കൊച്ചി : ഗാര്‍ഹിക, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില കുറച്ച് എണ്ണക്കമ്പനികള്‍. ഗാര്‍ഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് 47 രൂപയാണു കുറച്ചത്. കഴിഞ്ഞ മാസം 498.89 രൂപയായിരുന്നു വില. ഗാര്‍ഹിക സിലിണ്ടറിനുള്ള മൊത്തം തുക ആദ്യം നല്‍കുകയും സബ്‌സിഡി തുക പിന്നീട് ബാങ്ക് അക്കൗണ്ടുകളിലേക്കു നല്‍കുകയുമാണു ചെയ്യുന്നത്. ഫലത്തില്‍, കഴിഞ്ഞ മാസം ഒരുമിച്ച് 724 രൂപ അടച്ച സ്ഥാനത്ത് ഈ മാസം 677 രൂപ അടച്ചാല്‍ മതിയെന്ന ചെറിയ ആശ്വാസവും ലഭിക്കും. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 80 രൂപയും. സബ്‌സിഡി സിലിണ്ടര്‍ വാങ്ങുമ്പോള്‍ ഉപയോക്താവിനു 2.56 രൂപയുടെ ഇളവാണു (കൊച്ചി മേഖലയില്‍) ലഭിക്കുക. സബ്‌സിഡി തുകയായ 180.67 രൂപ കിഴിച്ചു നല്‍കേണ്ടത് 496. 33 രൂപ. ഗാര്‍ഹികാവശ്യത്തിനു 12 സിലിണ്ടറുകളാണു സബ്‌സിഡി നിരക്കില്‍ ഒരു വര്‍ഷം ലഭിക്കുക. കൂടുതല്‍ സിലിണ്ടറുകള്‍ ആവശ്യമെങ്കില്‍ മുഴുവന്‍ വിലയും നല്‍കണം.


വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ കേരളത്തില്‍ 78.50 രൂപയുടെ കുറവാണു ലഭിക്കുക. കഴിഞ്ഞ മാസത്തെ 1289 രൂപയില്‍ നിന്ന് 1210.50 രൂപയായി കുറഞ്ഞു. കടത്തു കൂലിയടക്കമുള്ള ചെലവുകളുടെ അടിസ്ഥാനത്തില്‍ പ്രാദേശികമായി നേരിയ വില വ്യത്യാസമുണ്ടാകും. ഗാര്‍ഹിക സിലിണ്ടറിന്റെ പുതുക്കിയ വില 677 രൂപയാണ്. കഴിഞ്ഞ മാസമിത് 724 രൂപയായിരുന്നു. വിവിധ അളവുകളിലുള്ള സിലിണ്ടറുകളുടെ വിലകളില്‍ ആനുപാതികമായി കുറവുണ്ടാകും.




Sharing is Caring