നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു

കണ്ണൂര്‍: ദേശീയപാതയില്‍ നിയന്ത്രണം വിട്ട് കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. ശനിയാഴ്ച രാവിലെ 7.30നാണ് അപകടം. രാവിലെ ട്യൂഷന് പോവുകയായിരുന്ന അഫ്രാന്‍, കണ്ണൂരിലേക്ക് പോകാന്‍ ബസ് കാത്തുനിന്നിരുന്ന അബ്ദുള്‍ ഖാദര്‍ എന്നിവരാണ് മരിച്ചത്.

അപകടത്തെ തുടര്‍ന്ന് രണ്ടുപേരെയും കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണപുരം മാങ്ങാട് രജിസ്റ്റര്‍ ഓഫീസിന് മുന്‍പിലാണ് നാടിനെ നടുക്കിയ സംഭവം. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ധര്‍മ്മടം സ്വദേശിയുടെ കാറാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് നിഗമനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *