സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, ഇന്നും നാളെയും ലോക്ഡൗൺ

സംസ്ഥാനത്ത് കോവിഡ് ആശങ്കക്ക് അയവില്ല; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, ഇന്നും നാളെയും ലോക്ഡൗൺ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതോടെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ടി.പി.ആര്‍ 10 ന് താഴെയുള്ള സ്ഥലങ്ങളില്‍ 50 ശതമാനം ജീവനക്കാരെ വച്ചാകും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. 10നും 15 നും ഇടയിലുള്ള സ്ഥലങ്ങളില്‍ 25 ശതമാനം ജീവനക്കാരും ഡി കാറ്റഗറിയില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്നും തീരുമാനിച്ചു.

ലോക്ഡൌണ്‍ ഏര്‍പ്പെടുത്തിയതോടെ കുറഞ്ഞ ടിപിആര്‍ നിരക്ക് ഇളവുകള്‍ വന്നതോടെ വീണ്ടും വര്‍ധിക്കുകയാണ്.​ 12.1 ശതമാനമാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക്. 11 ജില്ലകളിലും 10 ശതമാനത്തിന് മുകളിലാണ് ടി.പി.ആര്‍. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ടി.പി.ആര്‍ 17 ശതമാനം.ഇതേ തുടര്‍ന്നാണ് നിയന്ത്രങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *