തൊഴിലാളി സമരം തുടരുന്നു;നെല്ലിയാമ്പതിയില്‍ ഇന്ന് ഹര്‍ത്താല്‍


സംസ്ഥാനത്ത് തോട്ടം മേഖല സ്തംഭിപ്പിച്ച് തൊഴിലാളി സമരം തുടരുന്നു. കൂലി വര്‍ധനവ് നടപ്പിലാക്കാത്ത തോട്ടമുടകളുടെ നിലപാടില്‍ പ്രതിഷേധിച്ച് നെല്ലിയാമ്പതിയില്‍ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്ന് രാത്രി 12 വരെയാണ് ഹര്‍ത്താല്‍. തോട്ടം തൊഴിലാളി പ്രശ്‌നത്തില്‍ വയനാട്ടിലേയ്ക്കുളള ദേശീയപാത അനിശ്ചിത കാലത്തേയ്ക്ക് ഉപരോധിക്കാനാണ് സിഐടിയു വിന്റെ തീരുമാനം. പത്താം തീയതി മുതലാണ് ദേശീയപാത ഉപരോധം.




Sharing is Caring