സംഘപരിവാര്‍ തല്ലിക്കൊന്ന അഖ്‌ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയായിരുന്നെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്


ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ മാട്ടിറച്ചി കൈവശം വെച്ചുവെന്നാരോപിച്ചു ജനക്കൂട്ടം തല്ലിക്കൊന്ന അഖ്‌ലാഖിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചി ആണെന്ന് ഫോറന്‍സിക് പരിശോധനാഫലം. പ്രദേശത്തു നിന്നും കാണാതായ പശുവിന്റെ ഇറച്ചി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് മുഹമ്മദ് അഖ്‌ലാഖിനെ ഗ്രാമവാസികള്‍ തല്ലിക്കൊന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇറച്ചി ഫോറന്‍സിക് പരിശോധനയ്ക്കായി പോലീസ് പിടിച്ചെടുത്തിരുന്നു.


വീട്ടില്‍ ഉണ്ടായിരുന്നത് ആട്ടിറച്ചി ആണെന്ന് അഖ്‌ലാഖിന്റെ കുടുംബം നേരത്തേ വ്യക്തമാക്കിയിരുന്നു. ഫോറന്‍സിക് പരിശോധനാഫലത്തില്‍ ആട്ടിറച്ചിയാണെന്ന് തെളിഞ്ഞാല്‍ തന്റെ പിതാവിനെ തിരിച്ച് തരാന്‍ അവര്‍ക്കാകുമോ എന്ന് മകള്‍ സാജിത നേരത്തെ ചോദിച്ചിരുന്നു.ഇയാളുടെ പരുക്കേറ്റ ഇളയ മകന്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.




Sharing is Caring