സംസ്ഥാനത്ത് ജന്‍ധന്‍ തുക പിന്‍വലിയ്ക്കല്‍ തിങ്കഴാഴ്ച മുതല്‍ : പിന്‍വലിയ്ക്കുന്നത് അക്കൗണ്ട് നമ്ബറിന്റെ അവസാന അക്കം അനുസരിച്ച്‌


തിരുവനന്തപുരം : സംസ്ഥാനത്ത് ജന്‍ധന്‍ തുക പിന്‍വലിയ്ക്കല്‍ തിങ്കഴാഴ്ച മുതല്‍ , പിന്‍വലിയ്ക്കുന്നത് അക്കൗണ്ട് നമ്ബറിന്റെ അവസാന അക്കം അനുസരിച്ച്‌. വിശദാംശങ്ങള്‍ ഇങ്ങനെ. വനിതാ ജന്‍ധന്‍ അക്കൗണ്ടുകളില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച രണ്ടാം ഗഡുവായ 500 രൂപ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യുന്നത്. പണം വിതരണം ചെയ്യാന്‍ ബാങ്കുകളില്‍ നാളെ മുതല്‍ സംവിധാനം ഏര്‍പ്പെടുത്തി. അക്കൗണ്ട് നമ്ബരിന്റെ അവസാന അക്കമനുസരിച്ച്‌ നിശ്ചിത ദിവസങ്ങളില്‍ വിതരണം ചെയ്യും.


പിന്‍വലിക്കുന്ന തിയതി


മേയ് 4- അവസാന അക്കം പൂജ്യം, ഒന്ന്

മേയ്5- രണ്ട്, മൂന്ന്

മേയ്6- നാല്, അഞ്ച്

മേയ്8- ആറ്, ഏഴ്.

മേയ്11- എട്ട്, ഒമ്ബത്



Sharing is Caring