സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലഘൂകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണത്തിനും താമസത്തിനുമുള്ള അനുമതി തദ്ദേശ സ്ഥാപനങ്ങള്‍ ബോധപൂര്‍വം നിഷേധിക്കുന്നത് തടയാന്‍ നിയമം വരുന്നു. ഇതിനായി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി.ഇനിമുതൽ ഗ്രാമീണ-നഗര മേഖലകളില്‍ ഇത് ബാധകമായിരിക്കും.തദ്ദേശ സ്വയംഭരണവകുപ്പാണ് ഭേദഗതികള്‍ തയ്യാറാക്കിയത്.കെട്ടിട നിര്‍മ്മാണ മേഖലയില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ളവരെ ആകര്‍ഷിക്കുന്ന വിധമുള്ള ചട്ട ലഘൂകരണമാണ് നടപ്പാക്കുന്നത്. കെട്ടിട നിര്‍മ്മാണത്തിനും (ബില്‍ഡിംഗ് പെര്‍മിറ്റ്) നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടങ്ങള്‍ ഉപയോഗിക്കുതിനുള്ള കുടിപ്പകര്‍പ്പവാശ സര്‍ട്ടിഫിക്കറ്റ് (ഓക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ്) നല്‍കുന്നതിലും തദ്ദേശ സ്ഥാപനങ്ങള്‍ അനാവശ്യ നിയമ തടസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. പുതിയ ഭേദഗതിയനുസരിച്ച്‌ ഒരു നിര്‍മ്മാണവുമായോ അനുമതിയുമായോ ബന്ധപ്പെട്ട് സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ രണ്ടാഴ്ചയ്ക്കകം തദ്ദേശ സ്ഥാപനങ്ങള്‍ തീര്‍പ്പു കല്‍പ്പിക്കണം. ഈ കാലയളവിനകം തീര്‍പ്പ് കല്പിച്ചില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കും. അപേക്ഷകന് തുടര്‍ നടപടിയുമായി മുന്നോട്ടു പോകാം. അപേക്ഷകളില്‍ ഉദ്യോഗസ്ഥരുടെ അന്തിമ തീരുമാനം പുന:പരിശോധിക്കാനും സംവിധാനമുണ്ടാകും. തീരുമാനം ശരിയാണെന്ന് സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ ബാദ്ധ്യസ്ഥരായിരിക്കും. തെറ്റാണെന്ന് പുന: പരിശോധന സമിതിക്ക് ബോദ്ധ്യപ്പെട്ടാല്‍ ശക്തമായ നടപടിയുണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *