തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഡോക്ടര്‍മാരുടെ പണി മുടക്ക്. പശ്ചിമ ബംഗാളില്‍ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഐഎംഎ നടത്തുന്ന രാജ്യ വാപക പണിമുടക്കിന്റെ ഭാഗമായാണ് കേരളത്തിലും ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ന് രാവിലെ എട്ടു മുതല്‍ 10 വരെ പണിമുടക്കി ഡോക്ടര്‍ പ്രതിഷേധിക്കും. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ ഒപി പ്രവര്‍ത്തിക്കില്ല. ഐസിയു, ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ ദന്ത ആശുപത്രികളും അടച്ചിടും. ആര്‍സിസിയില്‍ സമരം ഉണ്ടാകില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും ഉണ്ടാകില്ല. അതേസമയം പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കാണാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കൊല്‍ക്കത്ത എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ പറഞ്ഞു.













