സംസ്ഥാനത്ത് ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം; അവശ്യസേവനങ്ങള്‍ മാത്രം

തിരുവനന്തപുരം:കോവിഡ് 19 സ്ഥിരീകരണനിരക്ക് 15 ശതമാനത്തിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ ജൂൺ ഒമ്പതുവരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

അവശ്യവസ്തുക്കളുടെ കടകൾ, വ്യവസായസ്ഥാപനങ്ങൾ, അസംസ്കൃതവസ്തുക്കളുംമറ്റും (പാക്കേജിങ് ഉൾപ്പെടെ) വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമാണസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവയ്ക്കുമാത്രമേ ജൂൺ അഞ്ചുമുതൽ ഒമ്പതുവരെ പ്രവർത്തനാനുമതിയുണ്ടാവൂ.

സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്മിഷനുകൾ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജൂൺ പത്തിനേ പ്രവർത്തനം തുടങ്ങൂ.

സംസ്ഥാനത്തിനകത്ത് യാത്രാനുമതിയുള്ളവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. പുറത്തുനിന്ന് വരുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വേണം.
നി​ല​വി​ൽ പാ​സ് അ​നു​വ​ദി​ച്ച​വ​രി​ൽ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യാ​ത്ത മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾപോ​ലു​ള്ള ആ​വ​ശ്യ​ങ്ങ​ൾക്ക് യാ​ത്ര ചെ​യ്യാം. അ​നാ​വശ്യ​യാ​ത്ര ന​ട​ത്തു​ന്ന​വ​ർക്കെ​തിരേയും യാ​ത്രാ പാ​സു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ർക്കെ​തി​രേയും ക​ർശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് പോലീസ് അറിയിച്ചു. സ​ർക്കാ​ർ അ​നു​വ​ദി​ച്ച അ​വ​ശ്യ​സർവീസ് വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ ജോ​ലി സ്ഥ​ല​ത്തേ​ക്കും തി​രി​കെ​യും നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ മാ​ത്രം യാ​ത്ര​ചെ​യ്യ​ണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *