സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ട വേനല്‍മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളില്‍ ഒറ്റപ്പെട്ടതും മലപ്പുറം, വയനാട് ജില്ലകളില്‍ നേരിയ തോതിലുമുള്ള വേനല്‍ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളില്‍ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യുന മര്‍ദ്ദം ശക്തി പ്രാപിച്ച്, മാര്‍ച്ച് 21 ഓടെ ആന്തമാന്‍ തീരത്തിനു സമീപം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. മാര്‍ച്ച് 23 ഓടെ ബംഗ്ലാദേശ് -മ്യാന്‍മര്‍ തീരത്ത് ഇത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് പൊതുവെ ചൂട് അനുഭവപ്പെടുമെങ്കിലും ഒരു ജില്ലയിലും ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *