ഹിജാബ് നിരോധനം; കര്‍ണാടകയില്‍ ഇന്ന് ബന്ദ്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ വ്യാഴാഴ്ച കര്‍ണാടകയില്‍ മുസ്ലിം സംഘടനകള്‍ ബന്ദ് നടത്തും.
കര്‍ണാടക അമീര്‍ ഇ ശരീഅത് മൗലാന സഗീര്‍ അഹ്മദ് ഖാന്‍ റഷാദിയാണ് തീരുമാനം അറിയിച്ചത്. ബുധനാഴ്ചയും കര്‍ണാടകത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ തടഞ്ഞു. മിക്കയിടത്തും പ്രതിഷേധമുണ്ടായി.
ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ഉഡുപ്പി ഗവ. പിയു കോളേജിലെ ആറു വിദ്യാര്‍ഥികള്‍ കോളേജില്‍ എത്തിയില്ല. ഉത്തര കന്നടയിലെ ഭട്കലില്‍ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചതിന് നാല് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *