വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവിനെതിരെ സംസ്ഥാനത്തെ ചരക്ക് വാഹന ഉടമകള്‍ നടത്തുന്ന സമരം പിന്‍വലിച്ചു. ഈസ്റ്റര്‍, വിഷു സീസണ് പ്രമാണിച്ചാണ് സമരം അവസാനിപ്പിച്ചത്.
ഇന്ന് ഉച്ചയ്ക്ക് മുതല്‍ ലോറികള്‍ ഓടിത്തുടങ്ങുമെന്ന് സംസ്ഥാന ലോറി ഓണേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ അറിയിച്ചു.

അതേ സമയം ലോറി വാടക ഈ മാസം മുതല്‍ വര്‍ധിപ്പിക്കാനും സംഘടന തീരുമാനിച്ചു. ഏപ്രില്‍ 30നകം വര്‍ധനവ് നടപ്പിലാക്കും.













