മുംബൈ: ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം എന്‍ജിനിയറിംഗ്
വിദ്യാര്‍ഥി മുംബൈയിലെ താജ് ഹോട്ടലിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ബംഗളൂരു സ്വദേശിയായ അര്‍ജുന്‍ ഭരദ്വാജ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മരിക്കുന്നതിന് തൊട്ടുമുന്പായി ഫേസ്ബുക്കില്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് അര്‍ജുന്‍.
താന്‍ മദ്യത്തിന് അടിമപ്പെട്ടിരിക്കുകയാണെന്ന് ലൈവ് വീഡിയോയില്‍ അര്‍ജുന്‍ പറയുന്നുണ്ട്. ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം 19ാം നിലയിലുള്ള ഹോട്ടല്‍ റൂമിന്റെ ജനല്‍ കസേര ഉപയോഗിച്ച് തകര്‍ത്താണ് നിന്ന് അര്‍ജുന്‍ താഴേക്ക് ചാടിയത്. ഇയാളുടെ റൂമില്‍ നിന്ന് ആത്മഹത്യ കുറിപ്പുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇനി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു അര്‍ജുന്‍ കുറിപ്പുകളില്‍ പറയുന്നു.

അര്‍ജുന്‍ കടുത്ത വിഷാദരോഗി ആയിരുന്നെന്നാണ് പോലീസ് നിഗമനം. അര്‍ജുന്റെ അച്ഛന്‍ ബംഗളൂരുവില്‍ വ്യവസായിയാണ്. മകന്‍ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്ന് അച്ഛന്‍ മൊഴി നല്‍കിയിട്ടുണ്ട്. അര്‍ജുന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു,













