സംഘര്‍ഷം ഒഴിവാക്കാന്‍ മോദി-ജിന്‍പിങ്ങ് ധാരണ

ദോക്‌ലാം പോലുളള സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ ധാരണയായി.

ഇരുരാജ്യങ്ങളുടെയും താത്പ്പര്യത്തിന് നിരക്കുന്ന ഉഭയകക്ഷി ബന്ധമാണ് വേണ്ടതെന്ന് ജിന്‍പിങ്ങ് പറഞ്ഞു.അഭിപ്രായ ഭിന്നതകള്‍ തര്‍ക്കമായി വളരാതിരിക്കാന്‍ ശ്രദ്ധ വേണമെന്ന് ഇരുവരും തീരുമാനിച്ചു. പ്രതിരോധ, സുരക്ഷാ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്താനും തീരുമാനമായി, ദോക്‌ലാം പോലെയുള്ള സംഭവങ്ങള്‍ തടയാന്‍ ഇത് അനിവാര്യമാണ്.

അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും പുലരേണ്ടത് ആവശ്യമാണ്. അവര്‍ ചര്‍ച്ചകളില്‍ വ്യക്തമാക്കി. ഒരു മണിക്കൂര്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കി വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പറഞ്ഞു. ബ്രിക്‌സ് സമ്മേളനത്തിനിടെ തുറമുഖ നഗരമായ സിയാമെന്നിലായിരുന്നു കൂടിക്കാഴ്ചയും. ചര്‍ച്ചകള്‍ ഫലവത്തായിരുന്നു. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചര്‍ച്ചയില്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *