സംഘടനാ തലത്തില്‍ മാറ്റങ്ങളുമായി ബിജെപി

സംഘടനാ തലത്തില്‍ മാറ്റങ്ങളുമായി ബിജെപി. ബി.ജെ.പിക്കകത്തെ ആര്‍.എസ്.എസ് പ്രചാരകരെ പുനസംഘടിപ്പിച്ചാണ് ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ നീക്കം. ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രചാരകരായ വി സതീഷ്, ശിവ് പ്രകാശ്, സൗദാന്‍ സിങ് എന്നിവര്‍ക്ക് നിര്‍ണായക ചുമതലകള്‍ നല്‍കിയാണ് പുനസംഘടന. രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, അമിത് ഷാ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് സൗദാന്‍ സിങ്.

2014ലെ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ മുന്നിലുണ്ടായിരുന്ന ജോയിന്റ് ജനറല്‍ സെക്രട്ടറി ശിവ്പ്രകാശിന് ചില സംസ്ഥാനങ്ങളുടെ ചുമതല നല്‍കി. നിലവില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ഗുജറാത്ത്, ഒഡീഷ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ജോയിന്‍ സെക്രട്ടറിമാരില്ല. സൗദാന്‍ സിങിനാണ് ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്. കാര്‍ഷിക നിയമത്തിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന വെല്ലുവിളിയാണ് സൗദാന്‍ സിങിന് ഈ സംസ്ഥാനങ്ങളില്‍ നേരിടേണ്ടി വരിക.

പശ്ചിമ ബംഗാളില്‍ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗീയക്കൊപ്പം പ്രവര്‍ത്തിച്ച് മികവ് പ്രകടിപ്പിച്ച ശിവ പ്രകാശിന് മധ്യപ്രദേശ്, ഛണ്ഡീഗഡ്, മഹാരാഷ്ട്ര, തെലങ്കാന, ആഡ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഇവിടങ്ങളില്‍ ശക്തമായ സാന്നിധ്യമാവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രത്യേകിച്ച് തെലങ്കാനയിലും ആഡ്രാപ്രദേശിലും. ജോയിന്റ് ജനറല്‍ സെക്രട്ടറി വി. സതീഷിനെ പുതുതായി സൃഷ്ടിച്ച ഓര്‍ഗനൈസര്‍ പദവിയിലാണ് നിയോഗിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *