സംഗീത ജീവിതം അവസാനിപ്പിക്കുന്നു; കാരണം വ്യക്തമാക്കി ജാനകിയമ്മ

തെന്നിന്ത്യയുടെ വാനമ്ബാടി, ഗാനകോകിലം ജാനകിയമ്മ സംഗീത ജീവിതം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നു. ഒക്ടോബര്‍ 28ന് മൈസൂരില്‍ നടക്കുന്ന പരിപാടിക്ക് ശേഷം ഒരു സംഗീത പരിപാടിയിലും താന്‍ പാടില്ലെന്ന് ജാനകിയമ്മ പറഞ്ഞു. കഴിഞ്ഞ വര്‍ഷം തന്നെ സംഗീതം ജീവിതം അവസാനിപ്പിക്കുന്നതായി ജാനകിയമ്മ പറഞ്ഞിരുന്നെങ്കിലും പത്തു കല്‍പ്പനകള്‍ എന്ന മലയാള സിനിമയില്‍ പാടിയിരുന്നു. ഗാനവേദികളിലും സിനിമയിലും നിറസാന്നിധ്യമായിരുന്ന ജാനകിയമ്മ ഏറെ നാളായി തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കുകയാണ്. സാധാരണ ജീവിതം നയിക്കുകയാണ് ഇനി ലക്ഷ്യം, ഒട്ടേറെ ഭാഷകളിലായി മതിവരുവോളം പാട്ടുകള്‍ പാടി അതിനാല്‍ ഇനി ഗാനവേദിയിലേയ്ക്കില്ലെന്ന് ജാനകിയമ്മ കാരണം വ്യക്തമാക്കുന്നു.

പത്തുകല്‍പ്പനകള്‍ എന്ന ചിത്രത്തിലെ ഗാനത്തോടെ വിടവാങ്ങാന്‍ തീരുമാനിച്ചിരുന്നതാണ് പക്ഷേ മൈസൂര്‍ മലയാളിയായ മനു ബി മേനോന്റെ നേതൃത്വത്തിലുള്ള സ്വയംസരക്ഷണ ഗുരുകുലം, എസ് ജാനകി ചാരിറ്റബിള്‍ ട്രസ്റ്റ് മൈസൂരു എന്നിവയുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പരിപാടി അവതരിപ്പിക്കാന്‍ തയ്യാറായത് അതു കഴിഞ്ഞാല്‍ സനിമയിലോ സംഗീത പരിപാടിയിലോ ഞാനുണ്ടാവില്ല, മതിവരുവോളം പാടി കഴിഞ്ഞു എന്ന് ജാനകിയമ്മ പറഞ്ഞു.

മലയാളികള്‍ സ്വന്തക്കാരെപ്പോലെയാണ്. മലയാളത്തില്‍ പാടിയ പാട്ടുകള്‍ ജീവനുള്ള കാല വരെ ഓര്‍മ്മിക്കും. ഓരോ കാലത്തിനും അനുസൃതമായ ഗാനങ്ങള്‍ വേണം ഇപ്പോഴത്തെ ഗായകരും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. മൈസൂരുവിലെ അവസാന പരിപാടിയിലും മലയാളകള്‍ക്കായി മലയാളം പാട്ടുകള്‍ പാടും. മാനസഗംഗോത്രി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 5.30 മുതലാണ് പരിപാടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *