ഷാര്‍ജയിലെ വ്യവസായ മേഖലയിലെ ഫര്‍ണിച്ചര്‍ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. തിരൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കല്‍ബയിലെ ഫര്‍ണീച്ചര്‍ ഗോഡൗണിനാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ കല്‍ബയിലെ ആശുപത്രിയിലെ സൂക്ഷിച്ചിരിക്കുകയാണ്. കല്ബല വ്യവസായ മേഖലയിലെ അല്‍ വഹ്ദ ഫര്‍ണിച്ചര്‍ ഗോഡൗണിനാണ് വെള്ളിയാഴ്ച രാവിലെ തീപിടിച്ചത്. തിരൂര്‍ സ്വദേശിയുടെ സ്ഥാപനത്തില്‍ മലയാളികള്‍ മാത്രമാണുണ്ടായിരുന്നത്.

സംഭവ സ്ഥലത്തു നിന്ന് രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു. 13 പേരാണു അപകട സമയത്ത് ഗോഡൗണിലുണ്ടായിരുന്നതെങ്കിലും 10 പേര് ഓടി രക്ഷപ്പെടുകയായിരുന്നു. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.













