ഷാരൂഖ് ഖാന്‍ നല്‍കിയ 300 രൂപ ഇന്നും എന്റെ പഴ്‌സിലുണ്ട്- പ്രിയാമണി

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്സ്പ്രസിൽ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച അനുഭവം പങ്കുവയ്ച്ച് നടി പ്രിയാമണി. ചിത്രത്തിലെ 1,2,3,4 എന്ന പാട്ടിലാണ് പ്രിയാമണി അതിഥിതാരമായി എത്തിയത്. ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാൻ തനിക്ക് 300 രൂപ തന്നുവെന്നും അത് താൻ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും പ്രിയാമണി പറയുന്നു.

”ഷാരൂഖ് ഖാനെ ബോളിവുഡിന്റെ ബാദ്ഷ എന്നു വിളിക്കുന്നത് വെറുതെയല്ല. രാജ്യത്തെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് അദ്ദേഹം. എന്നാൽ തന്റെ നേട്ടത്തിന്റെ അഹന്തയൊന്നും അദ്ദേഹത്തിൽ ഇല്ല. പാട്ടിന്റെ ചിത്രീകരണം അഞ്ച് ദിവസത്തോളം ഉണ്ടായിരുന്നു. മികച്ച ഒരനുഭവമായിരുന്നു അത്. വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് പെരുമാറിയത്.

ഷൂട്ട് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് തന്നെ ഞാൻ അവിടെ എത്തിയിരുന്നു. ഇടവേളകളിൽ അദ്ദേഹത്തിന്റെ ഐപാഡിൽ ഞങ്ങൾ കോൻ ബനേഗ ക്രോർപതി കളിക്കുമായിരുന്നു. അദ്ദേഹം എനിക്ക് 300 രൂപയും തന്നു. അതിപ്പോഴും എന്റെ പേഴ്സിലുണ്ട്.” പ്രിയാമണി പറയുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *