ശ​ബ​രി​മ​ല​: ക്രമസമാധാന പ്രശ്നമുണ്ടായാല്‍ ഇടപെടുമെന്ന് ദേവസ്വം മന്ത്രി


തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ എ​ത്തു​ന്ന യു​വ​തി​ക​ളു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച്‌ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നമുണ്ടായാല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍ എ​ത്തു​ക​യാ​ണെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് ന​ല്‍​കേ​ണ്ട സു​ര​ക്ഷ​യു​ടെ കാ​ര്യം സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.


ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​രു​ന്ന യു​വ​തി​ക​ളെ നി​ല​യ്ക്ക​ലി​ല്‍ വ​നി​താ ഭ​ക്ത​ജ​ന​ങ്ങ​ള്‍ ത​ട​യു​മെ​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് ആ​ര്‍​എ​സ്‌എ​സും ബി​ജെ​പി​യും ആ​ണ് ഇതിന് പി​ന്നി​ലെ​ന്നും അ​വ​ര്‍ ഗു​ണ്ടാ​യി​സ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ത്തി​ലേ​ക്ക് ക​ട​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും മന്ത്രി പറഞ്ഞു.




Sharing is Caring