ഞാനും ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്.” ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോഡലും ബോളിവുഡ് നടനുമായ സഖിബ് സലിം ഖുറേഷി.
ലോകമെങ്ങും മീ ടൂ ക്യാമ്ബയിന്റെ ചൂട് പടരുമ്ബോള്‍ ഏറെ വിവാദപൂര്‍വമായ ആരോപണവുമായിയാണ് നടന്‍ സഖിബ് സലിം എത്തുന്നത്. ലൈംഗീക അരാജകത്വം സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും നേരിടുന്നുണ്ട് എന്ന് താരം പറഞ്ഞു. തന്റെ ക്യരിയറിന്റെ തുടക്ക കാലത്ത് തനിക്ക് നേരെ ഇത്തരത്തില്‍ ഒരു ലൈംഗിക ചൂഷണം ഉണ്ടായെന്നും, താന്‍ അതിനെ അന്ന് ധൈര്യപൂര്‍വം നേരിട്ടു എന്നും സഖിബ് പറഞ്ഞു.

21-ാം വയസ്സിലാണ് എനിക്ക് ആ ദുരനുഭവം ഉണ്ടാകുന്നത്. എനിക്ക് അവരുടെ പേര് പറയാന്‍ താല്‍പ്പര്യമില്ല. പക്ഷേ അന്ന് ഞാന്‍ ഒരു നടന്‍ എന്ന നിലയ്ക്ക് ചുവട് വയ്പ്പ് നടത്തുന്നതെ ഉള്ളായിരുന്നു. ഒരാള്‍ എന്നെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചു. അയാള്‍ എന്റെ പാന്റ്സിനു ഉള്ളിലേക്ക് കൈ ഇടാന്‍ ശ്രമിച്ചു,” സഖിബ് ഒരു അഭിമുഖത്തില്‍ രേഖപ്പെടുത്തി. “അപ്പോള്‍ ഉടന്‍ തന്നെ ഞാന്‍ അയാളുടെ കൈ തട്ടി മാറ്റി അയാള്‍ക്ക് നേരെ അലറി, പിന്നെ അവിടെ നിന്നും ഇറങ്ങി പോന്നു,” സഖിബ് വേദനയോടെ പറഞ്ഞു.
ഇപ്പോള്‍ പുറത്തു വരുന്ന മീ ടൂ ആരോപണങ്ങള്‍ അറിയുമ്ബോള്‍ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന്, പലരുടെയും അനുഭവങ്ങള്‍ ഹൃദയഭേദകമാണെന്നും ഈ ലൈംഗീക ചൂഷകര്‍ ക്രൂരരാണ് എന്നും സഖിബ് രേഖപ്പെടുത്തി.
ലോകമെങ്ങും ലൈംഗിക ആരോപണങ്ങളും അസഹിഷ്ണുതകളും തുറന്നു പറയുന്ന സാഹചര്യത്തില്‍ ഇത് ആദ്യമായിട്ടാണ് ഒരു പുരുഷന്‍ ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തലുമായി മുന്നോട്ട് വരുന്നത്.













