ശ്രീ​ല​ങ്ക​ന്‍ സ്ഫോ​ട​ന പ​ര​ന്പ​ര: 13 പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ളം​ബോ: ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ ശ്രീ​ല​ങ്ക​യി​ലു​ണ്ടാ​യ സ്ഫോ​ട​ന പ​ര​ന്പ​ര​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 13 പേ​ര്‍ അ​റ​സ്റ്റി​ല്‍. ഞാ​യ​റാ​ഴ്ച ശ്രീ​ല​ങ്ക​ന്‍ പോ​ലീ​സാ​ണ് 13 പേ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

മൂ​ന്ന് ക്രി​സ്ത്യ​ന്‍ പ​ള്ളി​ക​ളി​ലും ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ലും പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളി​ലു​മു​ണ്ടാ​യ സ്ഫോ​ട​ന പ​ര​ന്പ​ര​യി​ല്‍ 215 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ന്ന് ഇ​ന്ത്യ​ക്കാ​രും ശ്രീ​ല​ങ്ക​ന്‍ പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി​യും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇതുവരെയും ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. കൊ​ളം​ബോ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി, നെ​ഗോം​ബോ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ക​ത്തോ​ലി​ക്ക പ​ള്ളി, ബ​ട്ടി​ക്ക​ലോ​വ സി​യോ​ന്‍ പ്രോ​ട്ട​സ്റ്റ​ന്‍റ് പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഞയറാഴ്ച രാ​വി​ലെ 8.45ന് ​ഈ​സ്റ്റ​ര്‍​ തിരുക്കര്‍മങ്ങള്‍ക്കിടെ​യാ​യി​രു​ന്നു സ്ഫോ​ട​നം. കൊ​ളം​ബോ​യി​ലെ ഷാം​ഗ്രി-​ലാ, സി​ന​മ​ണ്‍ ഗ്രാ​ന്‍​ഡ്, കിം​ഗ്സ്ബ​റി ഹോട്ടലുകളില്‍ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

സി​ന​മ​ണ്‍ ഗ്രാ​ന്‍​ഡ് ഹോ​ട്ട​ലി​ല്‍ ചാ​വേ​ര്‍ സ്ഫോ​ട​ന​മാ​ണു ന​ട​ന്ന​ത്. ശ്രീ​ല​ങ്ക ന്‍ ​പ്ര​ധാ​ന​മ​ന്ത്രി റ​നി​ല്‍ വി​ക്ര​മ​സിം​ഗ​യുടെ ​ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് അ​ടു​ത്താ​ണ് സി​ന​മ​ണ്‍ ഗ്രാ​ന്‍​ഡ് ഹോ​ട്ട​ല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *