സ്ട്രോം​ഗ് റൂ​മി​ല്‍ ഇ​ടി​ച്ചു​ക​യ​റി പ​രി​ശോ​ധ​ന; ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു സ​സ്പെ​ന്‍​ഷ​ന്‍

മ​ധു​ര: വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളും വി​വി​പാ​റ്റ് യൂ​ണി​റ്റു​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന സ്ട്രോം​ഗ് റൂ​മി​ന് അ​രി​കെ​യു​ള്ള മു​റി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു സ​സ്പെ​ന്‍​ഷ​ന്‍. ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​ണു സം​ഭ​വം. ഒ​രു വ​നി​താ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ​യും മൂ​ന്നു സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ​യു​മാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

മ​ധു​ര​യി​ലെ സി​പി​എം സ്ഥാ​നാ​ര്‍​ഥി സു. ​വെ​ങ്ക​ടേ​ശ​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ല്‍​കി​യ​ത്. ക​ന​ത്ത​സു​ര​ക്ഷ മ​റി​ക​ട​ന്ന് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലെ​ത്തി രേ​ഖ​ക​ള്‍ ചോ​ര്‍​ത്തി​യെ​ന്നാ​ണ് പ​രാ​തി​യി​ല്‍ ആ​രോ​പി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ​നി​യാ​ഴ്ച മൂ​ന്നു മ​ണി​ക്കൂ​ര്‍ സ്ട്രോം​ഗ് റൂ​മി​ന് അ​രി​കെ​യു​ള്ള മു​റി​യി​ല്‍ ചെ​ല​വ​ഴി​ച്ചു​വെ​ന്നും രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച്‌ പ​ക​ര്‍​പ്പെ​ടു​ത്തു​വെ​ന്നും സു. ​വെ​ങ്ക​ടേ​ശ​ന്‍ ആ​രോ​പി​ച്ചു.

ത​ഹ​സി​ല്‍​ദാ​രും സം​ഘ​വും അ​ക​ത്ത് പ്ര​വേ​ശി​ച്ച​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ച​ശേ​ഷ​മാ​ണ് ഇ​വ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്യാ​ന്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ഉ​ത്ത​ര​വി​ട്ട​ത്. എ​ന്നാ​ല്‍ ഇ​വ​ര്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ചെ​ന്നും വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളും വി​വി​പാ​റ്റ് യൂ​ണി​റ്റു​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന സ്ട്രോം​ഗ് റൂ​മി​ല്‍ പ്ര​വേ​ശി​ച്ചെ​ന്നു​മു​ള്ള ആ​രോ​പ​ണം തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ നി​ഷേ​ധി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *