ശ്രീശാന്തിന് കനത്ത തിരിച്ചടി; ആജീവനാന്ത വിലക്ക് തുടരും


മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് തുടരും. ഇക്കാര്യത്തില്‍ ബിസിസിഐ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ സിംഗിള്‍ ബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.


ഇതോടെ ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് തുടരും. സിംഗിള്‍ ബെഞ്ച് വിധിയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ബിസിസിഐയുടെ അന്വേഷണത്തില്‍ അപാകത തോന്നിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.


അതെസമയം വിധിയക്കെതിരെ ശ്രീശാന്ത് രംഗത്ത് വന്നു. തനിക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്നും തനിക്ക് മാത്രം വേറെ നിയമമാണോയെന്നും ശ്രീശാന്ത് ചോദിക്കുന്നു. ട്വിറ്ററിലൂടെയാണ് ശ്രീശാന്തിന്റെ പ്രതികരണം.



Sharing is Caring