ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനൊരുങ്ങി കെ.സുരേന്ദ്രൻ

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ തര്‍ക്കത്തില്‍ ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍ മുന്നില്‍ നിന്ന് നയിക്കുമെന്ന് കെ. സുരേന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു. ശോഭ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ്. അവര്‍ എങ്ങോട്ടും പോകില്ല ,പാര്‍ട്ടിയില്‍ ഉറച്ച്‌ നില്‍ക്കും. ബി.ജെ.പിയില്‍ വിഭാഗീയത ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പിയുടെ കേന്ദ്ര സംസ്ഥാന പുനസംഘടനയില്‍ ഇടഞ്ഞ് നിന്ന ശോഭ സുരേന്ദ്രന്‍റെ കാര്യത്തില്‍ പരസ്യ പ്രതികരണം നത്താതിരുന്ന സംസ്ഥാന അധ്യക്ഷന്‍ ഇപ്പോള്‍ അനുനയനീക്കത്തിനുള്ള ശ്രമത്തിലാണ്.

ഇതാണ് ഇക്കാര്യത്തിലുള്ള കെ.സുരേന്ദ്രന്‍റെ ആദ്യ പ്രതികരണം സൂചിപ്പിക്കുന്നത്. പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്നങ്ങള്‍ സംസ്ഥാനത്ത് തന്നെ പരിഹരിക്കണമെന്ന ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ബി.ജെ.പി.യിലെ വിഭാഗീയ പ്രശ്നങ്ങള്‍ക്ക് പഴി മുഴുവന്‍ മാധ്യമങ്ങള്‍ക്കുമേല്‍ ചാര്‍ത്തുകയാണ്. സംസ്ഥാനത്ത് യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും വരുന്ന തെരഞ്ഞെടുപ്പുകളില്‍ ജനം പ്രഹരിക്കുമെന്ന് പറഞ്ഞ സുരേന്ദ്രന്‍ പ്രതിപക്ഷത്തെ പരിഹസിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *