ശുഹൈബ് വധം; 2 പേര്‍ കൂടി അറസ്റ്റില്‍


കണ്ണൂര്‍ : എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുഹൈബിനെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. വാഗണ്‍ ആര്‍ കാറിലെത്തിയാണ് അക്രമികള്‍ ശുഹൈബിനെ വെട്ടിക്കൊന്നത്. സി.ഐ.ടി.യു പ്രവര്‍ത്തകന്‍ ബൈജു, ദീപ്ചന്ദ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ ദീപ്ചന്ദ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്ന ആളാണെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കഴിഞ്ഞ ദിവസം കൊലപാതക ഗൂഢാലോചനയില്‍ നേരിട്ടു പങ്കാളിയായ സംഗീത് എന്നയാള്‍ അറസ്റ്റിലായിരുന്നു. മാര്‍ച്ച മാസം ഒന്നിനും രണ്ടു പേര്‍ അറസ്റ്റിലായിരുന്നു. കെ. സഞ്ജയ്, കെ. രജത് എന്നിവരാണ് അറസ്റ്റിലായത്.




Sharing is Caring