രാജസ്ഥാന്‍ എം എല്‍ എ തോക്കുമായി നിയമസഭയില്‍

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭയില്‍ കനത്ത സുരക്ഷ ലംഘനം. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എം. എല്‍. എ മനോജ് കുമാര്‍ തോക്കുമായി നിയമസഭയില്‍ കടന്നത് സുരക്ഷ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. അതീവ സുരക്ഷ മേഖലയായ നിയമസഭയില്‍ എം. എല്‍ എ തോക്കുമായി കടന്നത് എങ്ങനെയെന്ന് വ്യക്തമല്ല.

ജീവന് ഭീഷണിയുള്ളതിനാലാണ് താന്‍ തോക്കുമായി നിയമസഭയില്‍ എത്തിയതെന്ന് മനോജ് കുമാര്‍ പറഞ്ഞു. ധൃതിയില്‍ അകത്തേയ്ക്ക് കടന്നതിനാല്‍ സുരക്ഷ ഉദ്യോഗസ്ഥരെ തോക്കേല്പിക്കാന്‍ മറന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചുരു ജില്ലയിലെ സദുല്പൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നുമാണ് കുമാര്‍ സഭയിലെത്തിയത്.എം. എല്‍. എമാരില്‍ ആരെങ്കിലും ആയുധവുമായി സഭയിലെത്തിയാല്‍ അക്കാര്യം സ്പീക്കറുടെ ശ്രദ്ധയില്‍ പെടുത്താനാകുമെന്ന് ഒരു മുതിര്‍ന്ന എം. എല്‍.എ അഭിപ്രായപ്പെട്ടു. സ്പീക്കര്‍ക്ക് എം. എല്‍.എക്കെതിരെനടപടിയെടുക്കാനും അവകാശമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *