ശിവസേന പ്രവര്‍ത്തകരുടെ കൊലപാതകം; ബിജെപി എംഎല്‍എ അറസ്റ്റില്‍


മുംബൈ: മഹാരാഷ്ടയിലെ അഹമ്മദ് നഗറില്‍ രണ്ട് ശിവസേന പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരു ബിജെപി എം എല്‍ എ ഉള്‍പ്പെടെ രണ്ട് എംഎല്‍എമാര്‍ അറസ്റ്റില്‍. ബിജെ പി എംഎല്‍എ ശിവാജി കര്‍ദിലെ ആണ് അറസ്റ്റിലായത്. ഇയാളെ ഔറംഗാബാദില്‍ വെച്ച്‌ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


കേസുമായി ബന്ധപ്പെട്ട് ഇന്നലെ എന്‍സിപി എംഎല്‍എ സാന്‍ഗ്രാം ജഗതാപ് അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അഹമദ് നഗറിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശിവസേന പ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുയര്‍ത്തത്. തിരഞ്ഞെടുപ്പില്‍ ശിവസേന പരാജയപ്പെട്ടിരുന്നു.




Sharing is Caring