ശിവദയും കുഞ്ചാക്കോയും ഒന്നിക്കുന്നു


കുഞ്ചാക്കോ ബോബന്റെ നായികയാകാന്‍ ശിവദ. ഓര്‍ഡിനറി, മധുരനാരങ്ങ എന്നീ ഹിറ്റുകള്‍ക്കുശേഷം കുഞ്ചാക്കോ ബോബനും സുഗീതും നിഷാദ് കോയയുമൊന്നിക്കുന്ന പുതിയ ചിത്രം ഉടന്‍ ചിത്രീകരണമാരംഭിക്കും. അച്ചായന്‍സാണ് ശിവദയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.


സലിംകുമാര്‍, ഹരീഷ് കണാരന്‍, വിഷ്ണു, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തും. ഹ്യൂമറിന് പ്രാധാന്യം നല്‍കി ചെയ്യുന്ന ചിത്രത്തില്‍ നിലവിലുള്ള ചില സാമൂഹ്യപ്രശ്നങ്ങളും പങ്കുവയ്ക്കും. സുഗീതിന്റെ സംവിധാനത്തില്‍ നിഷാദും കുഞ്ചാക്കോബോബനും ഒന്നിച്ച് ചെയ്ത ത്രീ ഡോട്ട്സ് എന്ന ചിത്രംമാത്രമാണ് ഹിറ്റാകാതിരുന്നത്.




Sharing is Caring