ശബരിമല സ്വർണക്കൊള്ള ക്കേസില്‍ കെ.പി.ശങ്കരദാസിന്റെ ജാമ്യഹർജി വിജിലൻസ് കോടതി തള്ളി


ശബരിമല സ്വർണക്കൊള്ള ക്കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന് ജാമ്യമില്ല. കെ പി ശങ്കരദാസ് സമർപ്പിച്ച രണ്ട് ജാമ്യഹർജികളും വിജിലൻസ് കോടതി തള്ളി.കട്ടിളപ്പാളി ദ്വാരപാലക കേസുകളില്‍ പ്രതിയാണ് ശങ്കരദാസ്.ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ശങ്കരദാസ് ജാമ്യഹർജി സമർപ്പിച്ചിരുന്നത്.


ശങ്കരദാസിന്റെ മെഡിക്കല്‍ റിപ്പോർട്ടുകള്‍ കോടതി പരിശോധിച്ചിരുന്നു. തുടർന്നാണ് ജാമ്യം നിഷേധിച്ചത്.എ.പത്മകുമാർ പ്രസിഡൻ്റായിരുന്ന ബോർഡില്‍ അംഗമായിരുന്ന ശങ്കരദാസ് ജനുവരി 14 നാണ് രണ്ട് കേസുകളിലും അറസ്റ്റിലായത്.




Sharing is Caring