ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണന് പോറ്റിക്ക് ജാമ്യം കിട്ടിയതിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിപക്ഷം മൂന്ന് ദിവസം നിയമസഭ സ്തംഭിപ്പിച്ചത് ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞെന്നും കേസിൽ മുഖ്യപ്രതികളിൽ ഉണ്ണികൃഷ്ണന് പോറ്റിക്ക് മാത്രമാണ് ജാമ്യം കിട്ടാൻ ബാക്കിയിണ്ടായിരുന്നതെന്നും അതും ഇപ്പോൾ പൂർത്തിയായെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
എസ്ഐടിയുടെ അന്വേഷണം തൃപ്തികരമല്ലെന്ന് യുഡിഎഫ് നേരത്തെ പറഞ്ഞത് ശരിയായി. ഹൈക്കോടതി എന്ത് തന്നെ പറഞ്ഞാലും എസ്ഐടിയുടെ അന്വേഷണം ശരിയായ ദിശയിലല്ല നടന്നത്. യുഡിഎഫ് നിയമസഭയിൽ എടുത്ത സ്റ്റാൻഡ് ശരിയാണെന്ന് തെളിയിക്കുന്നാതാണ് ഈ വിധിയെന്നും അദേഹം പ്രതികരിച്ചു. സ്വാഭാവിക ജാമ്യാമാണെന്ന് കോടതി പറഞ്ഞാലും പ്രതികൾ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കും. എസ്ഐടി പൂർണമായും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണെന്നും മുരളീധരന് ആരോപിച്ചു.














